അനുബന്ധ വാര്ത്തകള്
- ബിഡിജെഎസിൽ ഇരട്ടനീതി, യോജിക്കാനാവില്ല; അക്കീരമൺ പാർട്ടി വിടുന്നു
- മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; തോൽവി പ്രവചിക്കാൻ ആർക്കുമാവില്ല, അഞ്ചു സീറ്റിൽ എൻഡിഎക്കു വിജയസാധ്യതയെന്ന് തുഷാർ
- വയനാട് സീറ്റ് വിട്ടു നൽകില്ലെന്ന് ഉറപ്പിച്ച് ബിഡിജെഎസ്; രാഹുലിനെതിരെ തുഷാർ മത്സരിക്കും, മൂന്ന് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
- നിലപാട് മാറ്റി വെള്ളാപ്പള്ളി: തുഷാർ മത്സരിക്കുന്നതിൽ എതിരില്ല, എസ്എൻഡിപിക്കു ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല
- കേരളത്തിൽ ബിജെപി 14 സീറ്റിൽ, ബിഡിജെഎസ് അഞ്ചിടത്ത്, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വേണ്ടി വന്നാൽ യോഗം ഭാരവാഹിത്വം രാജിവയ്ക്കുമെന്നും തുഷാർ
തൃശ്ശൂരിൽ തുഷാർ മത്സരിക്കും; എസ്എൻഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല
വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കാൻ പോകുന്നതെന്നും തുഷാർ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയാകും. വയനാട്ടിൽ പൈലി വാത്യാട്ട് ബിഡെജെഎസിനായി മത്സരിക്കും. എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം തുഷാർ രാജി വയ്ക്കില്ല. അച്ഛനെന്ന നിലയിൽ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കാൻ പോകുന്നതെന്നും തുഷാർ പറഞ്ഞു. തൃശൂരിൽ ജയം ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നു. മാവേലിക്കര, ഇടുക്കി, ആലത്തൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥിയെയാണ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തൃശൂരിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.