അനുബന്ധ വാര്‍ത്തകള്‍
- വയനാട് സീറ്റ് വിട്ടു നൽകില്ലെന്ന് ഉറപ്പിച്ച് ബിഡിജെഎസ്; രാഹുലിനെതിരെ തുഷാർ മത്സരിക്കും, മൂന്ന് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
- പത്തനംതിട്ടയില്‍ ആര് ?; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി - പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു
- നിലപാട് മാറ്റി വെള്ളാപ്പള്ളി: തുഷാർ മത്സരിക്കുന്നതിൽ എതിരില്ല, എസ്എൻഡിപിക്കു ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല
- കേരളത്തിൽ ബിജെപി 14 സീറ്റിൽ, ബിഡിജെഎസ് അഞ്ചിടത്ത്, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വേണ്ടി വന്നാൽ യോഗം ഭാരവാഹിത്വം രാജിവയ്ക്കുമെന്നും തുഷാർ
- സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യം, പാര്‍ട്ടിയെ അപഹാസ്യരാക്കി - ബിജെപി കോർ കമ്മിറ്റിയിൽ തുറന്നടിച്ച് മുരളീധരപക്ഷം
മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; തോൽവി പ്രവചിക്കാൻ ആർക്കുമാവില്ല, അഞ്ചു സീറ്റിൽ എൻഡിഎക്കു വിജയസാധ്യതയെന്ന് തുഷാർ
തൃശ്ശൂരിലടക്കം ജയസാധ്യതയുണ്ടെന്നും വെള്ളാപ്പള്ളിക്കു മറുപടിയായി തുഷാർ വ്യക്തമാക്കി.
ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയ്ക്ക് അഞ്ച് സീറ്റിൽ വിജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തൃശ്ശൂരിൽ തോൽക്കുമെന്ന് പറയാൻ ആർക്കുമാവില്ല. ഇത്തവണ കേരളത്തിൽ അഞ്ച് സീറ്റിൽ എൻഡിഎയ്ക്ക് വിജയസാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. തൃശ്ശൂരിലടക്കം ജയസാധ്യതയുണ്ടെന്നും വെള്ളാപ്പള്ളിക്കു മറുപടിയായി തുഷാർ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സര രംഗത്തുണ്ടാകും. തൃശ്ശൂർ, വയനാട് സീറ്റുകളിൽ ഒന്നിൽ മത്സരിക്കുമെന്നാണ് തുഷാർ സൂചിപ്പിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായാൽ ഉടൻ തന്നെ വയനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും തുഷാർ പറഞ്ഞു.
മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ, ആലത്തൂരിൽ ടി വി ബാബു എന്നിവരാണ് ബിഡിജെഎസ് സ്ഥാനാർത്ഥികൾ. അതേസമയം തുഷാർ മത്സരിക്കുമെന്നു സൂചനയുള്ള തൃശ്ശൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.