അനുബന്ധ വാര്‍ത്തകള്‍
- ബഹിരാകാശത്ത് സ്വന്തമാക്കിയ മേൽകൈ വോട്ടിൽ പ്രതിഫലിക്കുമോ ?
- ഭാര്യയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിലുള്ള പ്രതികാരം, വിജയിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി
- മരുമകൾക്ക് നിദ അംബാനിയുടെ വിവാഹ സമ്മാനം 300 കോടി വിലമതിക്കുന്ന വജ്ര നെക്ലേസ്
- ‘മമ്മൂക്കയോടൊപ്പം ഇതേവരെ അഭിനയിക്കാൻ സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമക്കായി കാത്തിരിക്കുകയാണ്‘: മനസുതുറന്ന് മഞ്ജു വാര്യർ !
- അവിഹിത ബന്ധം കയ്യോടെ പിടികൂടി, ഭർത്താവിനെ ഭാര്യ എട്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടി
വെറും 17 മിനിറ്റിൽ ഫുൾ ചാർജ്, അതിവേഗ ചാർജിംഗ് സംവിധാനവുമായി ഷവോമി !
ഫാസ്റ്റ് ചർജിംഗ് ഡിവൈസുകളാണ് ഇപ്പോൾ സമാർട്ട് ഫോൺ ആക്സസറീസ് വിപണിയിലെ പ്രധാന ശ്രദ്ധാ കേന്ദ്രം. ഇപ്പോഴിതാ ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ഫാസ്റ്റ് ചാർജിംഗ് ടെക്കനോളജിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വെറും 17 മിനിറ്റുകൊണ്ട് മുഴുവൻ ചാർജിലെത്തിക്കാൻ സഹായിക്കുന്ന 100 വാട്ട് അതിവേഗ ചാർജിംഗ് സംവിധാനമാണ് ഷവോമി കൊണ്ടുവന്നിരിക്കുന്നത്.
4000 എം എ എച്ച് ബാറ്ററി ബാക്കപ്പുള്ള സ്മാർട്ട്ഫോണുകളിളിലാണ് 17 മിനിറ്റുകൾ കൊണ്ട് ഫുൾ ചാർജ് അവുക. ഓപ്പോയുടെ 50വാട്ടിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജറിനെ കടത്തിവെട്ടുന്നതാണ് ഷവോമിയുടെ ഫാസ്റ്റ് ചാർജിംഗ് ഡിവൈസ്. ഡിവൈസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം ഷവോമി ആരംഭിച്ചു.
അധികം വൈകാതെ തന്നെ ഇത് വിപണിയിൽ അവതരിപ്പിക്കാനാണ് ഹവോമി ലക്ഷ്യമിടുന്നത്. റെഡ്മി ഫോണുകളിലാവും ആദ്യം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുക എന്ന് ഷവോമി മേധാവി ലു വെയ്ബിങ് വ്യക്തമാക്കി. എം ഐയുടെ ഏത് ഫോണിനോടപ്പമായിരിക്കും ഫാസ്റ്റ് ചർജിംഗ് സംവിധാനം ആദ്യം അവതരിപ്പികുക എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല.