അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ ‘നടത്താനായി‘ ശക്തമായ നിയമങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്; ബിജെപി പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ്
- ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണ്; സുരേഷ് ഗോപി കളക്ടര്‍ക്ക് വിശദീകരണം നല്കി
- ബിഗ് സ്ക്രീനിൽ നിന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്ന നായികമാർ
- ‘മാനസിക രോഗിയെന്ന് ഞാനെപ്പോഴാണ് പറഞ്ഞത്? കുറച്ചെങ്കിലും മര്യാദ കാണിക്കണം’ - മലയാള മനോരമയ്ക്കെതിരെ പിണറായി വിജയൻ
- ബിജെപി പ്രകടന പത്രികയിൽ ശബരിമലയും; ഭരണഘടന പരിരക്ഷ ഉറപ്പാക്കും, ആചാരങ്ങൾ സംരക്ഷിക്കും
കോഴിക്കോട് ബിജെപി സ്ഥാനാർത്ഥിയുടെ ജാമ്യാപേക്ഷ; ഹൈക്കോടതി ഇന്ന് പരിഗണിക്കും
ജയിലിൽ നിന്നുമാണ് പ്രകാശ് ബാബു മത്സരിക്കാനുള്ള പത്രിക സമർപ്പിച്ചത്.
കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ ആണ് പ്രകാശ് ബാബു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്.
ജയിലിൽ നിന്നുമാണ് പ്രകാശ് ബാബു മത്സരിക്കാനുള്ള പത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥിയുടെ അഭാവത്തിലാണ് കോഴിക്കോട് ബിജെപി നിലവിൽ പ്രചാരണം നടത്തുന്നത്. സ്ഥാനാർത്ഥി ഇല്ലാതെയുള്ള പ്രചാരണം തിരിച്ചടിയായെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ ബിജെപി നേടിയിരുന്നു. പ്രചാരണം വൈകിപ്പിച്ച് യുഡിഎഫിനെ സഹായിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് സിപിഎം ആരോപിക്കുന്നത്.