1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കൊച്ചി വാര്‍ത്ത
  4. Crime Story

അരൂരില്‍ പൊലീസ് വേഷത്തിലെത്തി കവര്‍ച്ച; അതിഥി തൊഴിലാളികളായ ദമ്പതിമാരില്‍ നിന്നും 8000രൂപയും ലാപ്‌ടോപും തട്ടിയെടുത്തു

Ernakulam
പൊലീസ് വേഷത്തിലെത്തി അതിഥി തൊഴിലാളി ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തി. അരൂര്‍ മാര്‍ക്കറ്റിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ സുമനും ഭാര്യ ബിന്ത്യയുമാണ് ആക്രമിക്കപ്പെട്ടത്.
 
പൊലീസെന്നു പറഞ്ഞെത്തിയ രണ്ടംഗസംഘമാണ് കവര്‍ച്ചനടത്തിയത്. 8000 രൂപയും ഒരു ലാപ്‌ടോപുമാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്. ഏപ്രില്‍ 25ന് രാത്രിയായിരുന്നു സംഭവം. ഭയംമൂലം ദമ്പതികള്‍ ആരോടും പറഞ്ഞില്ല. കഴിഞ്ഞദിവസം പഞ്ചായത്തംഗത്തോട് വിവരം പറഞ്ഞതിനെതുടര്‍ന്നാണ് അരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
About Writer
ഗേളി ഇമ്മാനുവല്‍
അടുത്ത ലേഖനം
പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാര്‍: ഉമ്മന്‍‌ചാണ്ടി