സ്റ്റെം സെൽ ചികിത്സ, കൊവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടവുമായി യുഎഇ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 2 മെയ് 2020 (10:45 IST)
പ്രതിരോധത്തിൽ നിർണായക നേട്ടം കൈവരിച്ച് യുഎഇ. കൊവിഡ് പ്രതിരോധത്തിനായി സ്റ്റെം സെൽ ചിക്തസാ രീതിയാണ് അബുദബിയിലെ സ്റ്റെം സെൽ സെന്ററിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്. നിർണായക നേട്ടത്തിൽ വിദഗ്ധ സംഘത്തെ ഭരണാധികാരികൾ അഭിനന്ദിച്ചു.

73 രോഗികളിൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കൂടുതൽ പ;രീക്ഷണങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ പരീക്ഷണങ്ങളും പൂർത്തിയാവും. കൊവിഡ് 19 ബാധിതരുടെ രക്തത്തിൽനിന്നും മൂലം കോശം എടുത്ത് അതിൽ മാറ്റങ്ങൾ വരുത്തി തിരികെ ശരീരത്തിലേയ്ക്ക് തന്നെ പ്രവേശിപ്പിയ്ക്കുന്ന ചികിത്സാ രീതിയാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത്. ചികിത്സ വികസിപ്പിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :