ഡൽഹിയിലെ എല്ലാ ജില്ലകളും റെഡ് സോണിൽ, യുപിയും ഹരിയാനയും അതിർത്തികൾ അടച്ചുപൂട്ടി

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 2 മെയ് 2020 (08:33 IST)
ഡല്‍ഹിലെ മുഴുവൻ ജില്ലകളും റെഡ്‌ സോണിൽ വന്നതോടെ അതിർത്തികൾ അടച്ചുപൂട്ടി. അയൽ സംസ്ഥനങ്ങളായ യുപിയും, ഹരിയാനയും. ഇതോടെ ഡൽഹി പൂർണമായും ഒറ്റപ്പെട്ടു. ഡോക്ടർമാർ ഉൾപ്പടെ ആർക്കും യത്രാ ഇളവ് നൽകില്ലെന്ന് ഉത്തർപ്രദേശ് വ്യക്തമാക്കി. അതിർത്തി കടന്നുള്ള യാത്രയ്ക്ക് ഹരിയാന കർഫ്യൂ പാസ് ഏർപ്പെടുത്തി. ഹരിയാനയില്‍ നിന്നും യുപിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല് പാതകളും അടച്ചു.

ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് അതിര്‍ത്തികള്‍ വഴിയാണ് ഡല്‍ഹിയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ഗതാഗതം. അതിർത്തിയിൽ ജോലി ചെയ്യുന്ന പൊലീസുകാരെ പൊലും കടത്തിവിടേണ്ട എന്നാണ് ഹരിയാനയുടെ തിരുമാനം. കർഫ്യൂസ് പാസ് നൽകിയാൽ മാത്രമേ ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പടെ ഹരിയാനയിലേക്കോ തിരിച്ചോ കടക്കാനാകു. ചരക്കു വാഹനങ്ങൾക്ക് പ്രത്യേക പാസ് നിർബ്ബന്ധമാക്കിയിരുന്നു എങ്കിലും കേന്ദ്ര ഉത്തരവിനെ തുടർന്ന് ഇരു സംസ്ഥാനങ്ങളും ഇത് പിൻവലിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :