1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

വയനാട്ടില്‍ ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആബുലന്‍സിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിച്ചു പോയ യുവാവ് അപകടത്തില്‍ മരിച്ചു

Wayanad
വയനാട്ടില്‍ ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആബുലന്‍സിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിച്ചു പോയ യുവാവ് അപകടത്തില്‍ മരിച്ചു. പുളിയാര്‍മല സ്വദേശി 22 കാരനായ എം എസ് വിഷ്ണുവാണ് മരിച്ചത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്ള ബന്ധുവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു യുവാവ്. ഇതിനിടയില്‍ രോഗിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 
 
തുടര്‍ന്ന് രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ പിന്നാലെ സ്‌കൂട്ടറില്‍ വിഷ്ണു യാത്ര ചെയ്യുകയായിരുന്നു. പാലവയലില്‍ വച്ച് ഇരുചക്രവാഹനം നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.
അടുത്ത ലേഖനം
രണ്ടും കല്‍പ്പിച്ച് മുന്നോട്ട്; ഇന്ധന സെസ് കുറയ്ക്കില്ല, ജനങ്ങളെ ബോധവത്കരിക്കും