സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (08:16 IST)
ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹൈദരാബാദ് സ്വദേശി 21കാരനായ സന്ദീപാണ് മരിച്ചത്. ചുനയാംമാക്കല്‍ കുത്ത് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നത്. അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി വെള്ളച്ചാട്ടത്തില്‍ എത്തിയപ്പോഴാണ് അപകടനം ഉണ്ടായത്.