1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

വയനാട്ടില്‍ പനമരം പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Wayanad
വയനാട്ടില്‍ പനമരം പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അഞ്ചുകുന്ന് സ്വദേശി ആരിഫിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നിഹാല്‍. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അടുത്ത ലേഖനം
മൺസൂൺ സീസണിൽ ബജറ്റിൽ ഒതുങ്ങുന്ന അവധിക്കാല പാക്കേജുകളുമായി കെടിഡിസി