അനുബന്ധ വാര്‍ത്തകള്‍
- തിങ്കളാഴ്ചയോടെ കാലവർഷമെത്തും: ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
- കേരള തീരത്തെ മഴമേഘങ്ങൾക്ക് ഘടനാമാറ്റം, മേഘവിസ്ഫോടനങ്ങൾക്ക് സാധ്യത കൂടുതൽ
- കേരളത്തിൽ മൺസൂൺ നേരത്തെ എത്തിയേക്കും, അതിജാഗ്രത വേണമെന്ന് വിദഗ്ധർ
- മഴയഴക് ആസ്വദിക്കുന്ന ശ്രിന്ദ: വൈറലായി മൺസൂൺ ത്രോബാക്ക് ചിത്രങ്ങൾ
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
മൺസൂൺ സീസണിൽ ബജറ്റിൽ ഒതുങ്ങുന്ന അവധിക്കാല പാക്കേജുകളുമായി കെടിഡിസി
മൺസൂൺ ആരംഭിച്ചതോടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആകർഷകമായ സീസൺ പാക്കേജുകളുമായി കെടിഡിസി. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചിലവിൽ അവധിദിവസങ്ങൾ ചെലവഴിക്കാനുള്ള പാക്കേജുകളാണ് കെടിഡിസി ഒരുക്കിയിരിക്കുന്നത്.
വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, മൂന്നാര്‍, പൊന്മുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി റിസോര്‍ട്ടുകളിലാണ് പാക്കേജ് ഒരുക്കിയിട്ടുള്ളത്.കെറ്റിഡിസിയുടെ പ്രീമിയം റിസോർട്ടുകളായ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടൽ,തേക്കടിയിലെ ആരണ്യനിവാസ്,കുമരകത്തെ വാട്ടര്‍ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടിപാലസ് എന്നിവയില്‍ രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതിയുള്‍പ്പടെ 12 വയസിൽ താഴെയുള്ള രണ്ട് കുട്ടികളും ഭാര്യയും മാതാപിതാക്കളും അടങ്ങിയ കുടുംബത്തിന് 7,499 രൂപ മാത്രമാണുള്ളത്.
ബജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം കുമരകം ഗേറ്റവേ റിസോര്‍ട്ട്, പൊന്‍മുടിയിലെ ഗോള്‍ഡന്‍പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ഹൗസ് എന്നിവയില്‍ രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസത്തിനും പ്രഭാതഭക്ഷണത്തിനും നികുതി ഉള്‍പ്പടെ 4999 രൂപായാണ് .
നിലമ്പൂരിലെ ടാമറിന്റ ഈസി ഹോട്ട,മണ്ണാർക്കാട് ടാമറിന്റ ഈസി ഹോട്ടൽ എന്നിവയിൽ രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസത്തിനും പ്രഭാതഭക്ഷണത്തിനും നികുതി ഉൾപ്പടെ 3,499 രൂപയാണ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ പാക്കേജ് ലഭ്യമാവും. കൂടുതൽ വിവരങ്ങൾ( www.ktdc.com/packages )എന്ന കെടിഡിസി വെബ്‌സൈറ്റിൽ ലഭ്യമാണ്.