രാജ്യത്തെ കള്ളനോട്ടുകളില്‍ കൂടുതല്‍ 500ന്റെ നോട്ടിനാണെന്ന് റിസര്‍വ് ബാങ്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 മെയ് 2022 (17:44 IST)
രാജ്യത്തെ കള്ളനോട്ടുകളില്‍ കൂടുതല്‍ 500ന്റെ നോട്ടിനാണെന്ന് റിസര്‍വ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 10.7 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മെയ് 27ന് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 500ന്റെ കള്ളനോട്ടുകളില്‍ 101.93 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം രണ്ടായിരത്തിന്റെ കള്ളനോട്ടുകളില്‍ 54ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :