1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. wayanad covid cases

വയനാട്ടില്‍ ഒരേ വീട്ടിലുള്ള മൂന്നുപേര്‍ക്ക് കൊവിഡ്

Wayanad
ജില്ലയില്‍ ഒരേ വീട്ടിലുള്ള മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപുരുഷന്മാര്‍ക്കും ഒരുസ്ത്രീക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും കഴിഞ്ഞ 24 നാണ് ഇവര്‍ മുത്തങ്ങയിലെ പരിശോധന കേന്ദ്രത്തിലെത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ചികില്‍സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  
 
ഇന്നലെ പുതുതായി 196 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലായത്. നിലവില്‍ 3807 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 328 ആളുകള്‍ ഉള്‍പ്പെടെ 1634 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 144 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 
അടുത്ത ലേഖനം
ട്രൂകോളറിലെ ഇന്ത്യൻ ഉപയോക്താളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്