അനുബന്ധ വാര്ത്തകള്
- ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കും: മദ്രാസ് ഹൈക്കോടതി
- അഹമ്മദാബാദ്-ഗുവാഹത്തി വിമാനത്തിലെ രണ്ട് യാത്രക്കാർക്ക് കൊവിഡ്, ജീവനക്കാർ ക്വാറന്റീനിൽ
- ഒരുമാസം പ്രായമായ കുഞ്ഞിന് കൊവിഡ് ഭേദമായി, അമ്മയുടെ കൈകളിലിൽരുന്ന് വീട്ടിലേയ്ക്ക്, വീഡിയോ
- ലോകത്ത് കൊവിഡ് മരണങ്ങൾ മുന്നര ലക്ഷം പിന്നിട്ടു, ആകെ രോഗ ബാധിതർ 58 ലക്ഷത്തിലേയ്ക്ക്
- ആമേൻ സിനിമയിലെ പള്ളി ഇപ്പോൾ തീർഥാടനകേന്ദ്രമാണോ ? യാഥാർഥ്യം ഇതാണ് !
കൂടുതൽ ഇളവുകളോടെ ജൂൺ പകുതിവരെ ലോക്‌ഡൗൺ നീട്ടിയേക്കും എന്ന് സൂചന
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്ന പശ്ചാത്തലത്തലത്തിൽ കൂടുതൽ ഇളവുകൾ അനുവധിച്ച് ലോക്‌ഡൗൺ അഞ്ചാം ഘട്ടത്തിലേയ്ക്ക് നീട്ടിയേക്കും എന്ന് സൂചന. രോഗ വ്യാപനം കൂടിതലുള്ള രാജ്യത്തെ 11 നഗരങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ നിലനിർത്തി മറ്റു പ്രദേശങ്ങളിൽ കൂടുതൽ ഇളകൾ പ്രഖ്യാപിയ്ക്കാനാണ് സർക്കാർ ആലോചിയ്ക്കുന്നത് എന്നാണ് വിവരം. നാലാംഘട്ട ലോക്‌ഡൗൺ ഈ മാസം 31ന് അവസാനിയ്ക്കും. ജൂൺ 15 വരെ അഞ്ചാം ഘട്ട ലോക്‌ഡൗൺ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം.
ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, പുണെ, താനെ, ജയ്‍പുർ, സൂറത്ത്, ഇന്ദോർ. എന്നീ നഗരങ്ങളിൽ രോഗവ്യാപനം വലരെ കൂടുതലാണ്. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി മറ്റു പ്രദേശങ്ങൾ ജനജീവിതം കൂടുതൽ സാധരണഗതിയിലാക്കുന്നതിനായിരിയ്ക്കും സർക്കാർ ശ്രമിയ്ക്കുക. എന്നാൽ ലോക്ക്ഡൗൻ നീട്ടും എന്നത് അഭ്യൂഹങ്ങൾ മാത്രമാണ് എന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.. 31ന് ശേഷവും ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താകറെ പറഞ്ഞിരുന്നു.