24 മണിക്കൂറിനിടെ 6,566 പുതിയ കേസുകൾ, 194 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,58,333

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 28 മെയ് 2020 (09:28 IST)
രാജ്യത്ത് തുടർച്ചയയ ഏഴാം ദിവസമും ആറായിരത്തിൽ അധികം രോഗബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബധിതരുടെ എണ്ണം 1,58,333 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 194 പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. 4,531 പേരാണ് രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്.

86,110 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 67,692 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 56,948 ആയി. തമിഴ്നാടാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 18,545 പേർക്കാണ് തമിഴ്നാട്ടിൽ രോഗബധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഗുജറാത്തിൽ 15,195 പേർക്കും, ഡൽഹിയിൽ 15,257 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :