ശ്രീനു എസ്|
Last Updated:
വ്യാഴം, 28 മെയ് 2020 (10:11 IST)
യൂട്യൂബ്-ടിക് ടോക്ക് അടിപിടികാരണം ക്ഷീണിച്ച് കിടന്ന ടിക് ടോക്കിനെ കൈപിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് ഗൂഗിള്‍. നേരത്തേ പ്ലേസ്റ്റോറില്‍ 4.7 റേറ്റിങ് ഉണ്ടായിരുന്നെങ്കിലും ടിക് ടോക്ക് ഹോറ്റേഴ്‌സ് പണികൊടുത്തതുകാരണം റേറ്റിങ് 1.2ലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇത് മാറ്റാന്‍ ഇപ്പോള്‍ ഗൂഗില്‍ 80 ലക്ഷത്തോളം വരുന്ന നെഗറ്റീവ് കമന്റ്ുകളാണ് പ്ലേസ്റ്റോറില്‍ നിന്നും എടുത്തുകളഞ്ഞത്.
യുട്യൂബര്‍ അജയ് നെഗര്‍ ടിക് ടോകര്‍ അമിര്‍ സിദ്ധിക്കിയെ 'റോസ്റ്റ്' ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ ഇട്ടതോടെയാണ് ടിക് ടോക്കിന്റെ കഷ്ടകാലം തുടങ്ങിയത്. എന്നാല്‍ യുട്യൂബില്‍ ഈ വീഡിയോ പല റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്നതിനിടെ യുട്യൂബ് തന്നെ ഇത് പിന്‍വലിച്ചു. തങ്ങളുടെ നിയമാവലി തെറ്റിച്ചെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.