രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയത് 109 ദിവസംകൊണ്ട്, അടുത്ത അര ലക്ഷം വെറും 9 ദിവസത്തിനുള്ളിൽ !

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 28 മെയ് 2020 (10:13 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നു. തുടർച്ചയായ ഏഴാംദിവസമാണ് രാജ്യത്ത് ആറായിരത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നത്. 1,58,333 പേർക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം 109 ദിവസങ്ങൾകൊണ്ടാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്.

എന്നാൽ അടുത്ത അര ലക്ഷത്തിലെത്താൻ എടുത്തത് വെറും 9 ദിവസം മാത്രമാണ് എന്നതാണ് വലിയ ആശങ്കയ്ക്ക് കാരണം. കഴിഞ്ഞ പത്തുദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ രോഗബധിതരുടെ എണ്ണത്തിൽ അതിവേഗം വർധനവുണ്ടാകുന്നത് കാണാം. രാജ്യത്തെ രോഗബാധിതരുടെ മൂന്നിൽ ഒന്നും മഹാരാഷ്ട്രയിലാണ് മഹാരാഷ്ട്രയിൽ തന്നെ മുംബൈ നഗരത്തിലും, മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 56,948 ആയി. തമിഴ്നാടാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 18,545 പേർക്കാണ് തമിഴ്നാട്ടിൽ രോഗബധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഗുജറാത്തിൽ 15,195 പേർക്കും, ഡൽഹിയിൽ 15,257 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :