അനുബന്ധ വാര്‍ത്തകള്‍
- പത്തനംതിട്ടയിലെ നദികളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത
- വൈഗ അണക്കെട്ട് തുറന്നു, മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോകുന്നത് തമിഴ്‌നാട് കുറച്ചേക്കും
- സ്ഥിരപരിഹാരത്തിന് പുതിയ അണക്കെട്ട് വേണം, മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം
- മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും, നടപടി ബേബി ഡാം ബലപ്പെടുത്തിയ ശേഷം: തമിഴ്‌നാട് മന്ത്രി
- മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയർന്നു
തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയായി ഉയർന്നു. കനത്ത മഴയെ തുടർന്ന്മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിൽ നിന്നും കൊണ്ട് പോകുന്ന ജലത്തിന്റെ അളവ് കുറച്ചത്.
നിലവിലെ റൂൾ കർവ് അനുസരിച്ച് 20–ാം തീയതി അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതേസമയം കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.