അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 നവംബര്‍ 2021 (12:11 IST)
മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ മറുപടി നൽകി കേരളം. പുതിയ അണക്കെട്ട് മാത്രമാണ് പരിഹാരമെന്നും തമിഴ്‌നാട് നിശ്ചയിച്ച റൂൾ കർവ് പുനഃപരിശോധിക്കണമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു.
അണക്കെട്ടിന്‍റെ റൂൾകര്‍വും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ ഉടൻ തന്നെ സത്യവാങ്‌മൂലം സമർപ്പിക്കും. ഈ മാസം പതിനൊന്നിനാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക.