1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ansi kabeer death update News

മുന്‍ മിസ്‌കേരളയുടെ മരണം: ഡിജെ പാര്‍ട്ടിയിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയത് എന്തിനാകും!

Ansi Kabeer
മുന്‍ മിസ്‌കേരള അന്‍സികബീറും കൂട്ടുകാരുടെയും മരണത്തില്‍ ഇവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയത് എന്തിനാകുമെന്ന് പൊലീസ് അന്വേഷിക്കുന്നു. പാര്‍ട്ടിയില്‍ പ്രമുഖര്‍ പങ്കെടുത്തോയെന്നും ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. നമ്പര്‍ 18 ഹോട്ടല്‍ മുതല്‍ അപകടം നടന്ന സ്ഥലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. 
 
അതേസമയം അപകടത്തില്‍പ്പെട്ട മിസ് കേരള ആന്‍സി കബീറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന കാര്‍ ആരുടേതെന്ന അന്വേഷണത്തിലാണ് പൊലീസ്. ഇവര്‍ അമിത വേഗത്തില്‍ പോകാനുള്ള കാരണം കണ്ടെത്തുന്നതിനുവേണ്ടിയാണ് പൊലീസ് ഇത് അന്വേഷിക്കുന്നത്. അപകട സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അപകടത്തില്‍പ്പെട്ട കാറിനെ മറ്റൊരു കാര്‍ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. 
അടുത്ത ലേഖനം
അപകടത്തില്‍പ്പെട്ട മിസ് കേരള സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന കാര്‍ ആരുടേത്?