പത്തനംതിട്ടയിലെ നദികളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത

രേണുക വേണു| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (08:21 IST)

തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പത്തനംതിട്ടയില്‍ അച്ചന്‍കോവില്‍, കല്ലാര്‍ നദികളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്നു. തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പത്തനംതിട്ടയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :