Kochi|
രേണുക വേണു|
Last Modified ഞായര്‍, 6 ജൂലൈ 2025 (12:14 IST)
കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
ബി ടെക് എഞ്ചിനീയറിങ് പാസായ മകന്‍ നവനീതിന് പഠന യോഗ്യതയ്ക്കനുസരിച്ചുള്ള സ്ഥിരം ജോലി ലഭിക്കണമെന്ന് വിശ്രുതന്‍ മന്ത്രിയോടു ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വീണ ജോര്‍ജ് വിശ്രുതനു ഉറപ്പ് നല്‍കി. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
ബിന്ദുവിന്റെ വീട് പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. പണി പൂര്‍ത്തിയാക്കാന്‍ എത്ര രൂപ ആവശ്യമാണെങ്കിലും അത് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രിക്ക് ഒപ്പം എത്തിയ സിപിഎം നേതാവ് അനില്‍ കുമാര്‍ ഉറപ്പുനല്‍കി. എത്രയും വേഗം പണി ആരംഭിക്കാമെന്നും പറഞ്ഞു.
സര്‍ക്കാര്‍ ഇടപെടലില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് ബിന്ദുവിന്റെ കുടുംബം പറയുന്നത്. ആരോഗ്യമന്ത്രി രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിശ്രുതന്‍ പറഞ്ഞു.