അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ കാർ ഇടിച്ചു കയറി അപകടം; മൂന്ന് പേർ മരിച്ചു
- 'ആരും ഒന്നും അറിയരുത്'; സർക്കാർ ഉത്തരവുകൾ പൊതുജനത്തിനു ലഭിക്കുന്ന വെബ്സൈറ്റ് അപ്രത്യക്ഷം
- Kerala Weather: പെരുമഴ കൊണ്ട് കേരളം; എട്ടിടത്ത് ഓറഞ്ച് അലർട്ട്
- സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധം, സംഗീതം അനുവദനീയമല്ല; ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പാലക്കാട്ടെ 'ഇസ്ലാം സൗഹൃദ ജിം'
- സാമ്പത്തിക പ്രതിസന്ധിക്കിടയിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കും; കേരളത്തെ സില്‍വര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് വിഡി സതീശന്
ആറ് കോടി കടക്കും പൊതുകടമെന്ന് സതീശൻ പറഞ്ഞത് നുണ; പൊളിച്ചത് ധവളപത്രം
ഇപ്പോൾ സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം നേരത്തെ സതീശൻ പറഞ്ഞത് നുണയാണെന്ന് അടിവരയിടുന്നു
മുഖ്യമന്ത്രി വി.ഡി.സതീശൻ നുണകൾ ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷം. കേരളത്തിന്റെ കടം ആറ് ലക്ഷം കോടിയാണെന്ന് സതീശൻ പ്രതിപക്ഷ നേതാവ് ആയിരിക്കെ പറഞ്ഞിരുന്നു. അന്ന് ഭരണപക്ഷവും ധനമന്ത്രി കെ.എൻ.ബാലഗോപാലും കണക്കുകൾ സഹിതം 'അങ്ങനെ അല്ല' എന്ന് പറഞ്ഞിട്ടും സതീശൻ തിരുത്തിയില്ല.
ഇപ്പോൾ സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം നേരത്തെ സതീശൻ പറഞ്ഞത് നുണയാണെന്ന് അടിവരയിടുന്നു. സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ 5.07 ലക്ഷമാണ് കടമെന്ന് പറയുന്നുണ്ട്. അതും ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം. അല്ലെങ്കിൽ അത് 4.8 ലക്ഷം കോടി രൂപയുടെ കടം ആയിരിക്കും.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് നുണ പറഞ്ഞ മുഖ്യമന്ത്രി പൊതുജനത്തോടു മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.