അനുബന്ധ വാര്‍ത്തകള്‍
- പശ്ചിമേഷ്യന്‍ സംഘര്‍ഷം: റിസര്‍വ് ബാങ്ക് വിറ്റത് 1.14 ലക്ഷം കോടി രൂപയുടെ സ്വര്‍ണം
- ബീഹാറിലെ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടുത്തം; 10പേര് മരണപ്പെട്ടു
- തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു
- വഴങ്ങാതെ അണ്ണാമലൈ,രാജി വേണ്ട നേരിട്ടിറങ്ങി അമിത് ഷാ, പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ്
- ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 80%; ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്
കൂടുതല്‍ കാലം പ്രധാനമന്ത്രി; ജൂണ്‍ പത്തിന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡ് മോദി മറികടക്കും
കൂടുതല്‍ കാലം പ്രധാനമന്ത്രിയെന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡ് ജൂണ്‍ പത്തിന് മോദി മറികടക്കും. പ്രധാനമന്ത്രിപദത്തില്‍ തുടര്‍ച്ചയായി 4399 ദിനങ്ങള്‍ മോദി അന്ന് പൂര്‍ത്തിയാക്കും. 1947 ഓഗസ്റ്റ് 15നാണ് നെഹ്റു പ്രധാനമന്ത്രിയാകുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിലൂടെ ആദ്യ ലോകസഭ നിലവില്‍ വന്നത് 1952 ഏപ്രില്‍ 17നാണ്.
പിന്നാലെ പ്രധാനമന്ത്രിയായി 1952 മെയ് 13ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. 1964 മെയ് 27ന് അന്തരിക്കുന്നത് വരെ തുടര്‍ച്ചയായി 4398 ദിനങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു. 2014 മെയ് 26നാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. ജൂണ്‍ 10ന് അദ്ദേഹം തുടര്‍ച്ചയായി 4399 ദിനങ്ങള്‍ പൂര്‍ത്തിയാക്കും.