'ആരും ഒന്നും അറിയരുത്'; സർക്കാർ ഉത്തരവുകൾ പൊതുജനത്തിനു ലഭിക്കുന്ന വെബ്‌സൈറ്റ് അപ്രത്യക്ഷം
യുഡിഎഫ് സർക്കാരിലെ മന്ത്രിമാർ വ്യാപകമായി ബന്ധുനിയമനം നടത്തുന്നതായി ആരോപണം ഉയർന്നതിനു പിന്നാലെയാണ് വെബ്‌സൈറ്റുകൾ അപ്രത്യക്ഷമായത്
മന്ത്രിമന്ദിരങ്ങളിലെ ബന്ധുനിയമനത്തിനു പിന്നാലെ സർക്കാർ ഉത്തരവുകൾ പൊതുജനത്തിനു ലഭ്യമാക്കുന്ന വെബ്‌സൈറ്റ് അപ്രത്യക്ഷം. മന്ത്രിമാരുടെ സ്റ്റാഫിലേക്കുള്ള നിയമന പുരോഗതി ഈ വെബ്‌സൈറ്റിലൂടെ അറിയാൻ സാധിച്ചിരുന്നു.
യുഡിഎഫ് സർക്കാരിലെ മന്ത്രിമാർ വ്യാപകമായി ബന്ധുനിയമനം നടത്തുന്നതായി ആരോപണം ഉയർന്നതിനു പിന്നാലെയാണ് വെബ്‌സൈറ്റുകൾ അപ്രത്യക്ഷമായത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്നതാണ് ഈ വെബ്‌സൈറ്റ്. അപ്രത്യക്ഷമായത് സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണെന്നാണ് പൊതുഭരണവകുപ്പിന്റെ ന്യായീകരണം.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ് ബെന്നി തോമസിനെ നിയമിച്ചത് വലിയ വിവാദമാകുകയും നിയമസഭയിൽ അടക്കം ചർച്ചയാകുകയും ചെയ്തിരുന്നു.