1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan for Bacardi

Breaking News: മദ്യകമ്പനിയായ ബക്കാർഡിക്കായി ദ്രുതവേഗ നടപടി; മുഖ്യമന്ത്രി വിവാദത്തിൽ

വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ് നൽകിയ ഫയൽ ശരവേഗത്തിലാണ് മുഖ്യമന്ത്രിയുടെ ടേബിളിൽ എത്തിയത്

VD Satheesan for Bacardi, Satheesan, Bacardi, UDF Government
VD Satheesan

Breaking News:  മദ്യക്കമ്പനിയായ ബക്കാർഡിക്കായി മുഖ്യമന്ത്രി വി.ഡി.സതീശൻ ദ്രുതഗതിയിലുള്ള ഇടപെടൽ നടത്തിയത് വിവാദത്തിൽ. വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് അനുവദിച്ച സർക്കാർ പ്രഖ്യാപനം ബക്കാർഡിക്കു വേണ്ടിയാണെന്നാണ് ആക്ഷേപം. 
 
വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ് നൽകിയ ഫയൽ ശരവേഗത്തിലാണ് മുഖ്യമന്ത്രിയുടെ ടേബിളിൽ എത്തിയത്. 2023 ൽ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് ഈ ഫയലിന്റെ തുടക്കം. എന്നാൽ മദ്യക്കമ്പനിയുടെ ആവശ്യം അംഗീകരിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായില്ല. യുഡിഎഫ് സർക്കാർ എത്തിയതോടെ മദ്യക്കമ്പനി ഇതേ ആവശ്യവുമായി വീണ്ടും രംഗത്തെത്തി. 
 
മേയ് 18ന് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. മെയ് 21ന് നികുതിയളവ് ഫയൽ സജീവമായി. വെറും രണ്ടര മണിക്കൂർ കൊണ്ടാണ് ഫയൽ അന്ന് മുഖ്യമന്ത്രിയുടെ ടേബിളിൽ എത്തിയത്. മുഖ്യമന്ത്രി കണ്ടതിന് ശേഷം ഫയൽ ശരവേഗത്തിൽ നീങ്ങുകയായിരുന്നു. ജൂൺ 15ന് മുഖ്യമന്ത്രി ഫയലിൽ തീരുമാനമാക്കി. ജൂൺ 16ന് അതിരാവിലെ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഫയൽ നീക്കി. രാവിലെ 8.45നാണ് ജ്യോതിലാൽ ഫയൽ നീക്കിയത്. അതിനുശേഷം ഒരു മിനിറ്റ് കൊണ്ടും രണ്ടുമിനിറ്റ് കൊണ്ടും ഫയൽ നീങ്ങുന്നത് രേഖകളിൽ നിന്നും മനസിലാകും. ബജറ്റിൽ തിടുക്കപ്പെട്ട് നികുതി ഇളവ് പ്രഖ്യാപിച്ചതും ഈ കമ്പനിക്ക് വേണ്ടിയാണ്. 
About Writer
WEBDUNIA