നീറ്റിൽ വെട്ടിയ ടെലഗ്രാം പ്ലേസ്റ്റോറിൽ തിരിച്ചെത്തി
നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ താല്‍കാലിക നിരോധനമേര്‍പ്പെടുത്തിയ ടെലഗ്രാം ആപ്പ് തിരിച്ചെത്തി. ജൂണ്‍ 22ന് അര്‍ധരാത്രിയോടെ വിലക്കിന്റെ കാലാവധി അവസാനിച്ചതോടെയാണ് ടെലഗ്രാം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരിച്ചെത്തിയത്. ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയെങ്കിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 10 മണി വരെ പുനസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 22 വരെയായിരുന്നു ടെലഗ്രാമിന് സര്‍ക്കാര്‍ താല്‍കാലിക വിലക്കേര്‍പെടുത്തിയത്. ഈ ഉത്തരവിന്റെ സമയപരിധിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നീറ്റ് പരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ജൂണ്‍ 3ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ടെലഗ്രാം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ആശങ്കകള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആപ്പും ആപ്പിന്റെ വെബ് പതിപ്പ് ഉള്‍പ്പടെയുള്ള ലിങ്കുകളും ജൂണ്‍ 22 വരെ ബ്ലോക്ക് ചെയ്തത്. കൂടാതെ ജൂണ്‍ 30 വരെ മെസേജ് എഡിറ്റിങ് ഫീച്ചര്‍ ബ്ലോക്ക് ചെയ്യാനും ടെലഗ്രാമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.