1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sabarimala Verdict likely to be on October

ശബരിമല യുവതീപ്രവേശം: വിധി ഒക്ടോബറിൽ?

ബോധ്ഗയ കേസ് ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

Sabarimala Verdict likely to be on October
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ച് പരിഗണിച്ച കേസിൽ വിധി ഒക്ടോബറിൽ. ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് സൂചന നൽകിയത്. 
 
ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് ശബരിമല കേസിലെ വിധി ഒക്ടോബർ ആദ്യ വാരം ഉണ്ടാകുമെന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്. ബോധ്ഗയ കേസ് ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
 
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള വിധിയുടെ പുനഃപരിശോധന ഹർജി അഞ്ചംഗ ഭരണഘടന ബെഞ്ചാണ് പരിഗണിച്ചത്. ഈ ബെഞ്ച് തയാറാക്കിയ ചോദ്യങ്ങളിൽ ഒൻപത് അംഗ ബെഞ്ച് വാദം കേൾക്കുകയായിരുന്നു. ഒൻപത് അംഗ ബെഞ്ച് റഫറൻസിൽ നൽകുന്ന ഉത്തരങ്ങൾക്ക് അനുസരിച്ച് അഞ്ച് അംഗ ബെഞ്ച് വീണ്ടും പുനഃപരിശോധന ഹർജികളിൽ വാദം കേട്ട് വിധി പറയും.
അടുത്ത ലേഖനം
ഫ്രണ്ട്‌സ്... എന്റെ പേര് വെട്ടി, കര്‍ണാടക എസ്‌ഐആറില്‍ നിന്നും പ്രകാശ് രാജ് പുറത്ത്, വീഡിയോയുമായി താരം