അനുബന്ധ വാര്‍ത്തകള്‍
- ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
- ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് പുരോഗമിക്കുന്നു; വലഞ്ഞ് രോഗികള്‍
- താനൂര്‍ ബോട്ടപകടം: റിട്ട. ജസ്റ്റിസ് വി.കെ. മോഹനന് ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന് അന്വേഷിക്കും
- നിര്‍മാതാവിനെ പറ്റിച്ചെന്ന ആരോപണം: നടന് ആന്റണി വര്‍ഗീസ് ഇന്ന് മാധ്യമങ്ങളെ കാണും
- Cyclone Alert: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൊലക്കേസ് പ്രതി സന്ദീപിനെ ചികിത്സിക്കാന്‍ മടിച്ച് ഡോക്ടര്‍മാര്‍, പ്രതിസന്ധിയിലായി പൊലീസ്
കൊലക്കേസ് പ്രതി സന്ദീപിനെ ചികിത്സിക്കാന്‍ മടിച്ച് ഡോക്ടര്‍മാര്‍. ഇതോടെ പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെ പോലീസ് വലഞ്ഞു. പ്രതിയെ കോടതിയില്‍ റിമാന്റ് ചെയ്‌തെങ്കിലും ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജയിലില്‍ പ്രവേശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പോലീസ് ഏറെനേരം പണിപ്പെട്ടാണ് ഒടുവില്‍ പ്രതിയെ ജയിലില്‍ പ്രവേശിപ്പിച്ചത്.
ഒരു സ്വകാര്യ ആശുപത്രിയിലാണ് സന്ദീപിന്റെ രക്ത പരിശോധന നടത്താനായത്. രാത്രി വൈകി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദീപിനെ എത്തിച്ചു. ആശുപത്രി സെല്ലിന് അടുത്തുള്ള മുറിയിലാണ് സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.