അനുബന്ധ വാര്‍ത്തകള്‍
- ഭർത്താവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടാം ഭാര്യ അറസ്റ്റിൽ
- ഇരുമെയ്യായ ഇരുചക്രവാഹനയാത്ര ഏറ്റവും അപകടം പിടിച്ചത്; സുരക്ഷിതമായ യാത്രയ്ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- Thrissur Pooram Sample Fire works: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്; സമയം അറിയാം
- കെ.കെ.ശൈലജയെ അപമാനിച്ചു; മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്
- Kerala Weather: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പുതുക്കിയ താപനില മുന്നറിയിപ്പ്
അതേസമയം വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്
സംസ്ഥാനത്തെ പുതുക്കിയ താപനില മുന്നറിയിപ്പ് അനുസരിച്ച് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ 37°C വരെയും മലപ്പുറം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
അതേസമയം വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റല് വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കുക.
അടുത്ത ലേഖനം