അനുബന്ധ വാര്‍ത്തകള്‍
- അങ്കമാലിയില്‍ ഗുണ്ടാ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
- മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍
- TTE Murder Case: എസ് 11 കോച്ചിലെ വാതിലിനു സമീപം നില്ക്കുമ്പോള് രണ്ട് കൈകള്‍ കൊണ്ട് തള്ളിയിട്ടു, ചെയ്തത് കൊല്ലാന്‍ തീരുമാനിച്ച് തന്നെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- സെക്യൂരിറ്റി ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി : അഞ്ചു പേർ പിടിയിൽ
- ഭാര്യയേയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം
ഭർത്താവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടാം ഭാര്യ അറസ്റ്റിൽ
പത്തനംതിട്ട ഭർത്താവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടാം ഭാര്യ അറസ്റ്റിലായി. ചിറ്റാർ കൊടുമുടി മരുതിമുട്ടിൽ രത്നാകരൻ എന്ന 58 കാരനാണ് കൊല്ലപ്പെട്ടത്
ഞായറാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിൻ്റെ ഭാര്യ ശാന്ത (53) യെ പമ്പാ പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യഭാര്യയെ രത്നാകരൻ വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. പിന്നീടാണ് ഇയാൾ ശാന്തയ്ക്കൊപ്പം താമസിക്കാൻ ആരംഭിച്ചത്. ഇരുവരും ഒരുമിച്ചു മദ്യപിച്ചു വഴക്കായപ്പോഴാണ് വാക്കു തർക്കത്തിലും പിന്നീട് അടിപ്പിടിയിലും കൊലപാതകത്തിലും കലാശിച്ചത്.
അടുത്ത ലേഖനം