1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Pooram Sample Fire works

Thrissur Pooram Sample Fire works: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്; സമയം അറിയാം

വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാളാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്

Thrissur Pooram Sample Fire works Time
Thrissur Pooram Sample Fire works Time

Thrissur Pooram Sample Fire Works: തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി ഏഴിന് വടക്കുനാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ടിനു തുടക്കമാകും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് പൂര്‍ത്തിയാകുമ്പോള്‍ 8.30 ആകും. ഇരുവിഭാഗങ്ങളുടെയുമായി ഒന്നര മണിക്കൂറോളം വെടിക്കെട്ട് ഉണ്ടാകും. 
 
വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാളാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആദ്യമായാണ് രണ്ട് വെടിക്കെട്ടിന്റെയും ചുമതല ഒരാള്‍ക്ക് ലഭിക്കുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം.സതീശനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. 
 
സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നതിനാല്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ യാതൊരുവിധ വാഹനങ്ങളും ഇന്ന് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. കൂടാതെ ഇന്നേ ദിവസം റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കാമുകനൊപ്പം കാറില്‍ കറങ്ങിയ ഭാര്യയെ ബാറ്റുകൊണ്ട് തല്ലി ചതച്ച് യുവാവ്