1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF Government Kerala Bank

കേരള ബാങ്ക് പിരിച്ചുവിടാൻ സർക്കാർ ആലോചന

കേരള ബാങ്ക് സഹകരണ മേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കിയെന്നാണ് യുഡിഎഫിന്റെ വിമർശനം

VD Satheesan
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച കേരള ബാങ്ക് പിരിച്ചുവിടാൻ യുഡിഎഫ് സർക്കാരിന്റെ ആലോചന. കേരള ബാങ്കുകൾ ഒഴിവാക്കി ജില്ലാ ബാങ്കുകൾ മടക്കികൊണ്ടുവരാനാണ് യുഡിഎഫ് സർക്കാർ ആലോചിക്കുന്നത്. 
 
കേരള ബാങ്ക് സഹകരണ മേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കിയെന്നാണ് യുഡിഎഫിന്റെ വിമർശനം. അതേസമയം റിസർവ് ബാങ്കിന്റെ അനുമതി വാങ്ങി, 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ചു, രൂപീകരിച്ച കേരള ബാങ്കിനു തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നാണ് നിലവിലെ നേതൃത്വത്തിന്റെ നിലപാട്.
 
പ്രൈമറി ബാങ്കുകൾ, ജില്ലാ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ ത്രിതല ബാങ്കിങ് സംവിധാനമായിരുന്നു നേരത്തെ കേരളത്തിലുണ്ടായിരുന്നത്. ഇതിൽ ജില്ലാ ബാങ്കുകളെ ഒഴിവാക്കി പ്രൈമറി ബാങ്കും കേരള ബാങ്കും ആക്കി ക്രമീകരിച്ചത് 2019ലാണ്. മുൻ സംവിധാനം തിരിച്ചുകൊണ്ടുവരികയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. 
അടുത്ത ലേഖനം
പുഴയിലും ട്രോളിങ് നിരോധനം, അനധികൃതമായ മീൻപിടുത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്