വെള്ളാപ്പള്ളിയുടെ വിഷയത്തിൽ തെറ്റുണ്ടായി, പ്ലീനത്തിന് പകരം വിശാല സംസ്ഥാന സമിതി ചേരാൻ തീരുമാനിച്ച് സിപിഎം
സംഘടനാതിരുത്തലിന് പ്ലീനത്തിന് പകരം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തികൊണ്ട് സംസ്ഥാന സമിതി യോഗം ചേരാന്‍ സിപിഎം തീരുമാനം. തിരെഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച തിരെഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ പല കാര്യങ്ങളിലും തിരുത്തല്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നു.
വെള്ളാപ്പള്ളി നടേശനോട് നേതാക്കള്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയായി. വര്‍ഗീയ വിഷയങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കാതെ മുന്നോട്ട് പോയിട്ട് കാര്യമില്ല. വെള്ളാപ്പള്ളി വിഷയത്തില്‍ തെറ്റ് സംഭവിച്ചെന്ന തിരുത്തല്‍ റിപ്പോര്‍ട്ടില്‍ വേണമെന്നും നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ തുറന്നു കാണിക്കണം. എസ്ഡിപിഐയോട് കാണിച്ച മൃദുസമീപനം പാര്‍ട്ടിയെ ദുര്‍ബലമാക്കി. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും തിരുത്തുമെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ഓഗസ്റ്റില്‍ വിപുലീകരിച്ച സംസ്ഥാന സമിതി യോഗം ചേരും.