1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Murder Case

ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: കാരണം അമിത ഫോണ്‍ വിളി

Trivandrum
ശിവരാത്രി ദിവസം ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം അമിത ഫോണ്‍ വിളിയെന്ന് പൊലീസ്. തിരുവനന്തപുരത്ത് പാലോടാണ് വീട്ടമ്മ പ്രവാസിയായ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പത്തുദിവസം മുന്‍പ് വിദേശത്തുനിന്നെത്തിയ ഷിജുവാണ് കൊല്ലപ്പെട്ടത്. ഷിജു എപ്പൊഴും ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലായിരുന്നു. 
 
പിന്നാലെ ഇഷ്ടിക ഉപയോഗിച്ച് സൗമ്യ തലയ്ക്കടിക്കുകയായിരുന്നു. ആദ്യം മകളോട് മോശമായി പെരുമാറിയെന്നൊക്കെയായിരുന്നു സൗമ്യ പൊലീസിനു നല്‍കിയ മൊഴി. ഇന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലായിരുന്നു. 
അടുത്ത ലേഖനം
എറണാകുളത്ത് വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥയെ വീട്ടുകാര്‍ ആക്രമിച്ചു