സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (17:40 IST)
യുക്രൈന്‍ ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയത് പണിയായി. യുക്രൈനില്‍ പലയിടത്തും കൊള്ളയടിയും ബലാത്സംഗവും വര്‍ധിച്ചുവരുകയാണ്. റഷ്യക്കെതിരെ പോരാടാനാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദമീര്‍ സെലന്‍സ്‌കി ജനങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് രാജ്യത്തെ ക്രിമിനലുകള്‍ മുതലാക്കുകയാണ്.
ആയുധങ്ങള്‍ ലഭിച്ചതിനുപിന്നാലെ ഇവര്‍ ജനങ്ങളെ കൊള്ളയടിക്കാനും ബലാത്സംഗത്തിനും ചെയ്യാനും ആരംഭിച്ചു. യുക്രൈന്‍ ഭയക്കേണ്ടത് റഷ്യയെ മാത്രമല്ല സ്വന്തം ജനതയെ കൂടിയാണെന്ന് സാഹിത്യകാരനായ ഗോണ്‍സാലോ ലിറ പറഞ്ഞു. കീവില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.