വാഴപ്പഴത്തിന്റെ അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (18:23 IST)
കേരളത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് വാഴപ്പഴം. കാരണം കേരളത്തിന്റെ വയലുകളില്‍ ഏകദേശവും വാഴയാണ് കൃഷിചെയ്യുന്നത്. നിരവധി ഫൈബര്‍ അടങ്ങിയ വാഴപ്പഴം ദഹനപ്രക്രിയയെ നന്നായി സഹായിക്കുന്നു. മലബന്ധം, കുടല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രതിവിധിയായി വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. വാഴപ്പഴത്തില്‍ നിരവധി പ്രോബയോട്ടിക് ബാക്ടീരിയകള്‍ ഉണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും സഹായിക്കും. കാരണം ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

ലെക്ടിന്‍ എന്ന പ്രോട്ടീന്‍ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ലുക്കീമിയ സെല്ലുകളുടെ വളര്‍ച്ചയെ തടയുന്നു. ഇത്തരത്തില്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു. ധാരാളം കാല്‍സ്യം അടങ്ങിയിട്ടുള്ളതിനാല്‍ അസ്ഥികളുടെ ബലത്തിനും വാഴപ്പഴം നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :