സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (20:02 IST)
സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് . സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളോടുള്ള വിവേചനങ്ങള്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നത്. ബസ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക, ഒഴിഞ്ഞ സീറ്റുകളില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക, കൈ കാണിച്ചാലും ബസ് നില്‍ത്താതെ പോകുക താങ്ങിയവ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാന്‍ എല്ലാ ജില്ലകളിലും ഫോണ്‍ സംവിധാനം എര്‍പ്പെടുത്തിയിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.