1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

അരുവിപ്പുറം- കരമന സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Trivandrum
നെയ്യാര്‍ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം, കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷനുകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. 
 
അതേസമയം സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത ലേഖനം
തലശ്ശേരി ഗവണ്‍മെന്റ് കോളേജ് ഇനി കോടിയേരി സ്മാരക കോളേജ്