അനുബന്ധ വാര്‍ത്തകള്‍
- ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ലെന്ന് ഇറാന്
- തങ്ങളുടെ 126 സൈനികരെ ഹമാസ് ബന്ധികളാക്കിയെന്ന് ഇസ്രയേല്‍
- ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്ന് രണ്ടാം വിമാനം 33മലയാളികളുമായി ഡല്‍ഹിയിലെത്തി
- ഗാസയില്‍ നിന്ന് പാലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം 70 പേര്‍ കൊല്ലപ്പെട്ടു
- ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്നും അഞ്ച് മലയാളികള്‍ കൊച്ചിയിലെത്തി
ഓപ്പറേഷന്‍ അജയ്: 22 കേരളീയര്‍ കൂടി നാട്ടിലെത്തി
ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഒക്ടോ 17 ന് ഡല്‍ഹിയില്‍ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്‌സ് മുഖേന ഇന്ന് നാട്ടില്‍ തിരിച്ചെത്തി. 14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര്‍ രാവിലെ 11. 40 നുളള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളായ ആഷ്‌ലി വര്‍ഗ്ഗീസ്, ആര്‍.രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ മനേജ് കുമാര്‍. എച്ച്, സുനില്‍കുമാര്‍. സി.ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 'ഓപ്പറേഷന്‍ അജയ് 'യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.