സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെ പിഎന്‍ മഹേഷ് ശബരിമല മേല്‍ശാന്തിയായി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (13:27 IST)
സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെ ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പിഎന്‍ മഹേഷ് മേല്‍ശാന്തിയായി. 17 പേരുകളാണ് ശബരിമല മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് മഹേഷിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തത് പിജി മുരളിയെയാണ്. തൃശൂര്‍ സ്വദേശിയാണ് മുരളി. മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉണ്ടായിരുന്ന 12 പേരുകളില്‍ നിന്നാണ് പിജി മുരളിയെ തിരഞ്ഞെടുത്തത്. തൂശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ അംഗമാണ് അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :