അനുബന്ധ വാര്‍ത്തകള്‍
- മൂന്ന് മിനിറ്റില്‍ കഫക്കെട്ട് മാറ്റാം!
- ഇന്ത്യയിൽ നിന്നുമുള്ള സൂപ്പർ വുമൺ: ഹമാസിൽ നിന്നും ആളുകളെ രക്ഷിച്ച 2 കേരള നേഴ്സുമാരെ പ്രശംസിച്ച് ഇസ്രായേൽ
- ഓപ്പറേഷന് അജയ്: 22 കേരളീയര്‍ കൂടി നാട്ടിലെത്തി
- സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെ പിഎന്‍ മഹേഷ് ശബരിമല മേല്‍ശാന്തിയായി
- സൈജുകുറുപ്പിന്റെ നായികയായി തന്വി,മലബാറിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രണയകഥ!
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരളത്തില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.