ഭാര്യയുമായി പ്രശ്‌നം: തിരുവനന്തപുരത്ത് ഫെയ്‌സ്ബുക്കില്‍ ലൈവ് ഇട്ട് യുവാവ് തത്സമയം ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (08:32 IST)
ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഫെയ്‌സ്ബുക്കില്‍ ലൈവ് ഇട്ട് യുവാവ് തത്സമയം ആത്മഹത്യ ചെയ്തു. ശ്രീവിരാഹം സ്വദേശി 39 കാരനായ രാജ്‌മോഹന്‍ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ആയിരുന്നു സംഭവം. ഭാര്യ മീനുവുമായി രാജ്‌മോഹന്‍ മാസങ്ങളായി അകന്നു കഴിയുകയായിരുന്നു.

ഫ്രീലാന്‍സ് വീഡിയോഗ്രാഫറാണ് ഇയാള്‍. ഇന്നലെ ഉച്ചയ്ക്ക് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം പാപ്പനംകോട് ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവിലെത്തി രാജ്‌മോഹന്‍ ആത്മഹത്യ ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :