1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sreenath Bhasi News

യൂട്യൂബ് ചാനല്‍ അവതാരികയോട് മോശമായി പെരുമാറിയെന്ന കേസ്: നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും

Sreenath Bhasi
യൂട്യൂബ് ചാനല്‍ അവതാരികയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് മരാട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കൊച്ചിയില്‍ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രകോപനം ഒന്നുമില്ലാതെ മോശമായ രീതിയില്‍ സംസാരിച്ചെന്ന് കാട്ടിയാണ് മാധ്യമപ്രവര്‍ത്തക പരാതി പോലീസിന് നല്‍കിയത്. 
 
ഇക്കഴിഞ്ഞാല്‍ 22ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി പോലീസിന് ലഭിക്കുന്നത്. ഇന്ന് പ്രാഥമിക മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ താന്‍ ആരെയും തെറിവിളിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്.
അടുത്ത ലേഖനം
മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പെറ്റ