രാജ്യത്ത് 5ജി അടുത്ത മാസം മുതല്‍ ലഭ്യമാകും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (20:24 IST)
രാജ്യത്ത് 5ജി അടുത്ത മാസം മുതല്‍ ലഭ്യമാകും. ഫൈവ് ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതലായിരിക്കും ലഭ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കും ഫൈവ് ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തിന്റെ ഡിജിറ്റല്‍ രൂപാന്തരവും കണക്ടിവിറ്റിയും പുത്തന്‍ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് ജി സേവനത്തിന് തുടക്കമിടുമെന്ന് ട്വിറ്ററില്‍ പറഞ്ഞിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷന്‍ ആയ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാലും ഉദ്ഘാടനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :