സ്കൂൾ സമയമാറ്റം മതവിദ്യാഭ്യാസത്തെ ഇല്ലാതെയാക്കും: എതിർപ്പുമായി മുസ്ലീം ലീഗ്

അഭിറാം മനോഹർ| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (12:19 IST)
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ്. സ്കൂളുകളുടെ സമയമാറ്റം മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

സ്കൂൾ പഠനസമയക്രമത്തിൽ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നു. സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുകൂലമായത് രാവിലത്തെ സമയമാണെന്നും അതിന് ശേഷമുള്ള സമയം കായികപഠനം അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്ക് മാറ്റിവെയ്ക്കാമെന്നുമാണ് ശുപാർശയിലുള്ളത്.

നേരത്തെ സ്കൂൾ സമയമാറ്റം മദ്രസകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സമസ്ത രംഗത്ത് വന്നിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :