1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum containment zone

തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Containment zone
പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിനു കീഴിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല ഗ്രാമ പഞ്ചായത്തിനു കീഴിലെ ഇടിഞ്ഞാര്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ മലയമഠം, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ ഓഫീസ് എന്നീ  വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. 
 
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അടുത്ത ലേഖനം
കുതിച്ചുകയറി സ്വർണവില: പവന് 41,320 രൂപ!