ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സ്‌കൂളിനു മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്‌കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്.ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം....