അനുബന്ധ വാര്‍ത്തകള്‍
- പരീക്ഷയ്ക്ക് കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ തടയാന്‍ പാടില്ലെന്ന് ഡിജിപി
- ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ 4; ആകെ ഹോട്ട് സ്പോട്ടുകള്‍ 59
- കൊവിഡ് പ്രതിരോധം: വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ പത്തനംതിട്ട നഗരത്തിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കുള്ളിലും ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കും
- കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 26നും 28നും പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- 98 പവനും അഞ്ച് ലക്ഷവും കാറും; ബാങ്ക് ജീവനക്കാരനായ സൂരജിനെ കൊലപാതകിയാക്കിയത് പണത്തോടുള്ള അതിമോഹം
പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെയും സൂരജിന്റെ അമ്മയേയും കാണാനില്ലെന്ന് പൊലീസ്
പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മകനെയും ഉത്രയുടെ ഭര്‍ത്താവായ സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടു കൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസും അടൂര്‍ പൊലീസും കുട്ടിയെ അന്വേഷിച്ച് സൂരജിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുട്ടി അവിടെ ഇല്ലായിരുന്നു.
കുട്ടിയോടൊപ്പം സൂരജിന്റെ അമ്മയേയും കാണാത്ത സ്ഥിതിക്ക് ഇവര്‍ മറ്റെവിടേക്കോ കുട്ടിയുമായി മാറി നില്‍ക്കുന്നുവെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ തെളിവെടുപ്പിനായി സൂരജിനെ ഉത്രയുടെ വീട്ടില്‍ കൊണ്ടുപോയിരുന്നു. അവിടെ നിന്നും പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി പൊലീസിനു ലഭിച്ചു.