1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Pooram

തൃശ്ശൂര്‍ പൂരത്തിന്റെ ആരോഗ്യ സേവനങ്ങള്‍ ഏറ്റെടുത്ത് ക്യൂവര്‍ ഷോപ്പ്

Thrissur Pooram
തൃശൂര്‍: കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ തൃശൂര്‍ പൂരവുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു സ്റ്റാര്‍ട്ട് അപ്പായ ക്യൂവര്‍ ഷോപ്പ്. ഇരുന്നൂറ് വര്‍ഷത്തോളം ചരിത്ര പാരമ്പര്യമുള്ള തൃശ്ശൂര്‍ പൂരത്തില്‍ ആരോഗ്യവകുപ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള ചരിത്ര നേട്ടമാണ് ക്യൂവര്‍ ഷോപ്പ് നേടിയത്. കൂടാതെ പതിനഞ്ചു ലക്ഷത്തില്‍പരം വരുന്ന ആളുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്ന വാഗ്ദാനം കൂടിയാണിത്. ആനകള്‍, മിന്നുന്ന മുത്തുകുടകള്‍, താളവാദ്യങ്ങള്‍ എന്നിവയുടെ മഹത്തായ പ്രദര്‍ശനത്തോടെ ആഘോഷിക്കപ്പെടുന്ന ഈ സമ്പൂര്‍ണ്ണ ഉത്സവം, കേരളത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ സത്തയെ സമന്വയിപ്പിക്കുന്ന ഗംഭീരമായ കാഴ്ചയാണ്.
 
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. പതിനഞ്ചു ലക്ഷത്തില്‍ പരം ആളുകളാണ് പൂരത്തിലേക്ക് എത്തിച്ചേരുക. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു